പെൻസിൽവേനിയ: പെൻസിൽവേനിയയിലെ ഫ്രാങ്ക്ലിൻ കൗണ്ടിയിൽ അഞ്ചാംപനി ബാധിച്ച 39 വയസുകാരി മരിച്ചു. വാക്സീൻ എടുക്കാതിരുന്ന ഇവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഈ വർഷം അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
പെൻസിൽവേനിയയിൽ മാത്രം ഇതുവരെ 1,136 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം 4,000-ത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. വാക്സീനേഷൻ നിരക്ക് കുറഞ്ഞതാണ് രോഗം പടരാൻ കാരണമായത്.
സംഭവത്തെത്തുടർന്ന് വാക്സീൻ നയങ്ങളെച്ചൊല്ലി രാഷ്ട്രീയ തർക്കങ്ങളും രൂക്ഷമായിട്ടുണ്ട്. വീടുകളിലെത്തിയും താൽക്കാലിക ക്യാമ്പുകൾ വഴിയും ജനങ്ങൾക്ക് വാക്സീൻ നൽകാനുള്ള ശ്രമങ്ങൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. എംഎംആർ വാക്സീന്റെ രണ്ട് ഡോസുകൾ എടുത്താൽ രോഗത്തിനെതിരെ 97 ശതമാനം പ്രതിരോധ ശേഷി ലഭിക്കും.